തിന്തക്കം തെയ്യക്കം തകതൈത(2)
മാനത്തുള്ളൊരു മാരാന്മാരുടെ മദ്ദളം കേക്കണ്
തിന്നക്കം തെയ്യക്കം തകതൈത
കുന്നിന് മേലെ മാരിക്കാറില്‍ മിന്നല്‍ മിന്നണ്
ഓ.....
ഊളന്‍ കാറ്റ് ചിരിച്ചു നടക്കണ്
താളം തുള്ളടി കുമ്മാട്ടി
ആരിന്നാ ആരിന്നാരോ (2)
ഏനുമെന്റളിയനും കണ്ടനും കോരനും
കോട്ടക്കാട്ടില്‍ ഈറ്റയ്ക്കുപോയെ
കുന്നിന്നക്കരെ കുട്ടന്കുളങ്ങരെ
കുത്തിയിരിക്കും കാര്‍മുകിലെ
ഒക്കത്തൊരുകുടം വെള്ളവുമായി
വെക്കം വെക്കം വന്നാട്ടെ
ഇത്തിരിമുല്ലയ്ക്കും വെള്ളം വേണം
ഈര്‍ക്കിലി മുല്ലയ്ക്കും വെള്ളം വേണം
തെക്കേത്തൊടിയിലെ തേന്മാവിന് തയ്യിന്
തേവാരത്തിന് വെള്ളം വേണം
പൂത്താങ്കീരി പൂവാലി ഒത്തുപിടിച്ചവര്‍ പാടുന്നു
വിത്തും മഴയും കൈക്കൊട്ടും
തിത്തിത്താരക തൈതൈതാ
വിത്തും മഴയും കൈക്കോട്ടും
തിത്തിത്താരക തൈതിത്താ