pottichirikkaruthe chilanke
ആ.........
പൊട്ടിച്ചിരിക്കരുതേ ചിലങ്കേ പൊട്ടിച്ചിരിക്കരുതേ
കെട്ടിപ്പിടിച്ചെന്റെ കൊച്ചുപാദങ്ങളില്‍ പൊട്ടിച്ചിരിക്കരുതേ
ചിലങ്കേ...
ജീവന്റെ ജീവനില്‍ നീറുന്ന വേദന... ആ...
ജീവന്റെ ജീവനില്‍ നീറുന്ന വേദന പാവം
നീയെന്തറിഞ്ഞൂ ചിലങ്കേ
പൊട്ടിച്ചിരിക്കരുതേ.....
പൊട്ടാത്ത പൊന്‍ കമ്പിക്കൂട്ടില്‍ കിടക്കുന്ന
തത്തമ്മപ്പൈങ്കിളി ഞാന്‍
പുഷ്മസുരഭില വാസന്തമണ്ഡപ നൃത്തം മറന്നുവല്ലോ ചിലങ്കേ
പൊട്ടിച്ചിരിക്കരുതേ....
വര്‍ണ്ണശലഭ വസന്തമലരുകള്‍ ഒന്നിനൊന്നു പൊഴിഞ്ഞുപോയ്
ശിശിരശീതള ചന്ദ്രികാമല ചന്ദനപ്പുഴ മറഞ്ഞുപോയ്
അന്ധകാര വിഹാരഭൂമിയില്‍ ആണ്ടുപോയ് വേദിക
അന്ത്യനര്ത്തനമാടിടട്ടെ... വീണിടാറായ് യവനിക