പകലിന് പടിവാതില്ക്കല് പുലരിസ്സൂര്യനണഞ്ഞാല്
ഉദയം പൊന്മലയുടെ മേലേ പുഞ്ചിരിതൂകി വരുമ്പോള്‍
നൂറുവർണ്ണമോടെ നൂറുതാളമോടെ
നൂറുമോഹമോടെ നൂറുദാഹമോടെ
ചെന്താമരമലരിന്നുള്ളില് നൂറായിരം ഓര്‍മ്മകള്‍ പൂത്തു
അതിന്നുള്ളിന്നുള്ളിന്നുള്ളില് നറുപൂന്തേന് തുള്ളിത്തൂവി ..
പകലിന് പടിവാതില്ക്കല് പുലരിസ്സൂര്യനണഞ്ഞാല് ..ഓ..ഓ
അന്നു നമ്മള് ആലിലകൊണ്ട് അമ്പലം പണിഞ്ഞതല്ലേ
അമ്പലത്തിനുള്ളില്‍ നമ്മൾ തേവരായി നിന്നില്ലേ
പെപ്പരപ്പേ പീപ്പി വിളിച്ചു കോലം കെട്ടിയില്ലേ
കൊക്കരക്കോ കോഴികളിച്ചു മുറത്തില്‍ കൊത്തിയില്ലേ
കാലമെത്ര മാറിപ്പോയി നേരമെത്ര മാറിപ്പോയി
മനസ്സിലിന്നുമൊരായിരം അഴകായ് ഓര്‍മ്മകള്‍ മേയുന്നു ..
പകലിന് പടിവാതില്ക്കല് പുലരിസ്സൂര്യനണഞ്ഞാല്..ഓ ..ഓ ..
പലവട്ടം പാലപൂത്തു പലവട്ടം കൊയ്ത്തുകഴിഞ്ഞു
നിന്നെ മാത്രം കണ്ടിട്ടില്ല ..പിന്നെ നമ്മള് മിണ്ടീട്ടില്ലാ
ഇന്നു നിന്നെ ഒന്നു കണ്ടു കണ്ണീര്ക്കിളിയായ് ഞാന്‍
ഇന്ദ്രനീലരാവുണര്ന്നു ചന്ദ്രികയായി ഞാന്‍
ഇനിയുമൊന്നു കാണാന്‍ തോന്നി ഇനിയുമേറെ മിണ്ടാന്‍ തോന്നി
താരകളായിരമായിരമെന്റെ കിനാവില് പൊഴിയുന്നു ...
(പകലിന് പടിവാതില്ക്കല് ...)