ഓ.......
കടലോളം മോഹം കരയോളം സ്നേഹം
അമ്മയ്ക്കിനി നല്കാന് തോരാത്ത കണ്ണീര്ക്കനവ്
(കടലോളം മോഹം)
നീയില്ലാപ്പൊന്കൂട്ടില് താലോലം പാടി ഞാന്‍
ഒരു വട്ടം പോലും കേള്‍ക്കാനെന്തേ വന്നീല
(കടലോളം മോഹം)
നീ പോയൊരു വഴിയറിയാതെ നീ പോയൊരു നാടറിയാതെ
നീയെങ്ങെന്നറിയാതെ ഞാന്‍ ഇന്നോളം തേങ്ങി നടന്നു
(നീ പോയൊരു)
വഴിപോകും തെന്നലിനോടും വഴിയറിയാപ്പക്ഷികളോടും (2)
ഇന്നും ഞാന്‍ നിന്നെ തേടി പലവട്ടം നൊന്തു പിടഞ്ഞു
മറുവാക്കിനു കാതോര്‍ത്തിട്ടും ആരും ഒന്നും മിണ്ടീല
(കടലോളം മോഹം)
മഴയോടും ഞാന്‍ ചോദിച്ചു പുഴയോടും ഞാന്‍ ചോദിച്ചു
വഴിപാടുകള്‍ ഏറേ ചെയ്തു ഫലമൊന്നും കണ്ടില്ല
(മഴയോടും ഞാന്‍)
നിഴലായി ഞാന്‍ നിന്നെ തേടി ഇരുളില്‍ നീ ഓടിമറഞ്ഞു (2)
ആരോടിനി നിന്നെ തേടും എന്നറിയാതിടറിപ്പോയി ഞാന്‍
ഒരു നോട്ടം കാണാന്‍ കൊതിയായി ഉണ്ണീയെ കാണാന്‍ മാത്രം
(കടലോളം മോഹം)
O...