പൊന്നമ്പിളിയുടെ പൂമുഖവാതില്‍
കണ്ണീര്‍മേഘമടച്ചു
അരുമനിലാവേ നിന്നെപ്പോലെ
അപമാനിതയായി ഞാനും
അപമാനിതയായി
നിനക്കുവേണ്ടി കരയുകയാണീ
നിശാസുമങ്ങള്‍ നീളേ
എന്‍ കഥയോര്‍ക്കാന്‍ എന്നഴല് കാണാന്‍
ഇല്ലൊരു പൂവിതള്‍ പോലും തുണയായ്
ഇല്ലൊരു ഹൃദയം പോലും
പൊന്നമ്പിളിയുടെ പൂമുഖവാതില്‍
മെല്ലെ വീണ്ടും തുറക്കും
അരുമനിലാവേ നീയൊരുനാളും
അപമാനിതയാവില്ല നീ
അപമാനിതയാവില്ല...
നിനക്കുവേണ്ടി കരയുവതെന്തിനു
നിശാസുമങ്ങള്‍ വെറുതേ
സങ്കല്പ്പത്തിന് ദുഃഖം ഉണര്‍ത്തി
കണ്ണീര് തൂകുവതെന്തേ വെറുതേ
കണ്ണീര് തൂകുവതെന്തേ?
പൊന്നമ്പിളിയുടെ പൂമുഖവാതില്‍
മെല്ലെ വീണ്ടും തുറക്കും
അരുമനിലാവേ നീയൊരുനാളും
അപമാനിതയാവില്ല നീ
അപമാനിതയാവില്ല...
പടര്‍ന്നുപൊങ്ങിയ വ്യാമോഹത്തില്‍
മറന്നു ഞാനെന്‍ ലോകം
ഈ മരുഭൂമിയില്‍ ആശ്രയമെവിടെ
ഇടയനുമെന്നെ വെടിഞ്ഞു..
ഇടയനുമെന്നെ വെടിഞ്ഞു
പൊന്നമ്പിളിയുടെ പൂമുഖവാതില്‍
കണ്ണീര്‍മേഘമടച്ചു
അരുമനിലാവേ നിന്നെപ്പോലെ
അപമാനിതയായി ഞാനും
അപമാനിതയായി