ഓ... ഓ... ഓ...
ആകാശത്തിന്റെ ചുവട്ടില്‍ അറ്റം കാണാത്ത ഭൂമി
അലയുന്നു പാവങ്ങള്‍ മനുഷ്യര്‍... ഓ...ഓ...
അലയുന്നു പാവങ്ങള്‍ മനുഷ്യര്‍
അവര്‍ക്കായിരം ചിറകുള്ള മോഹം
മോഹം... മോഹം...
ആകാശത്തിന്റെ ചുവട്ടില്‍ അറ്റം കാണാത്ത ഭൂമി
ഓരോ ചിറകായ് വിടര്‍ത്തും ഒരു ഞൊടി പൊങ്ങിപ്പറക്കും
വേദന തന് തീവെയിലില് പേലവതൂവല് കരിയും
എന്തിനീ യാത്ര തുടങ്ങി കാലം
എന്തിനീ ചിറകുകളേകീ?(ആകാശത്തിന്റെ ചുവട്ടില്‍)
ഒഴിവില്ലാ കളരിതന് മുന്നില്‍
ബിരുദങ്ങള്‍ വീര്‍പ്പിട്ടു നില്പ്പൂ
തണലുകളില്ലാത്ത വഴിയില്‍
വെയിലല നീന്തിത്തുടിപ്പൂ
എന്തിനായ് സ്വപ്നങ്ങള്‍ നല്കി ദൈവം
എന്തിനീ ജീവിതം നല്കി?
(ആകാശത്തിന്റെ ചുവട്ടില്‍...)