ഗന്ധര്‍വ്വഗായകാ സ്വീകരിക്കൂ ഞാനാം
സുന്ദരവീണയെ അനുഗ്രഹിക്കൂ
പ്രേമാനുഭൂതിതന്‍ കോമളവിരലിനാല്‍
മാമകജീവനെ താലോലിക്കൂ
ഗന്ധര്‍വ്വഗായകാ....
ഞാനറിയാത്തൊരു വാസരസ്വപ്നമായ്
നീയെന്നിലെന്നും അലിഞ്ഞിരുന്നു
പീലിനിവര്‍ത്തുമൊരായിരം മോഹങ്ങള്‍
പാടാത്തരാഗം പോല്‍ മറഞ്ഞിരുന്നു
എന്നില്‍ മറഞ്ഞിരുന്നു
ഗന്ധര്‍വ്വഗായകാ...
സ്നേഹത്തിന് പൂവനം പൂത്തുലയുന്നൊരീ
മോഹനയൗവന മേഖലയില്‍
പ്രാണനില്‍ വാടാത്ത കോരിത്തരിപ്പുമായ്
ഞാന്‍ അഭയാര്ത്ഥിനിയായ് നില്പ്പൂ
നിന്നെ തൊഴുതു നില്പ്പൂ
ഗന്ധര്‍വ്വഗായകാ....