കച്ചക്കച്ചക്കയറിട്ടു കയറാല്‍ മടക്കിട്ടു
കല്യാണച്ചെറുക്കനെ കൊണ്ടുവന്നു
കാഴ്ചകൊണ്ടുവന്നു പെണ്ണിനു കാണാന്‍ കൊണ്ടുവന്നു
കല്യാണച്ചെറുക്കനെ കൊണ്ടുവന്നു
അഞ്ജനക്കണ്ണുള്ള മണവാട്ടി മുന്നില്‍
കൊഞ്ചിക്കൊഞ്ചിക്കുഴയുമ്പോള്‍
അരയന്നത്തിന്‍ നടനടത്തി
അണിയിച്ചു കൊണ്ടുവന്നു ആശിച്ചു കൊണ്ടുവന്നു
കച്ചക്കച്ച..........
ചാമ്പകള്‍ പൂത്ത മരത്തണലില്‍ പെയ്യും
ചന്നം പിന്നം പൂമഴയില്‍
നിഴലുകള്‍ നീര്‍ത്തിയ മണ്ഡപത്തില്‍
വധുവിനെ പിടിച്ചിരുത്തി
വായ്ക്കുരവ സ്വരം പരത്തി
കല്യാണച്ചെറുക്കനെ ............
ഉദ്യാനമൈനകള്‍ കുഴല്‍ വിളിച്ചു
ഉഷാകിരണങ്ങള്‍ ചിരിചൊരിഞ്ഞു
മിന്നുകെട്ടാന്‍ വന്ന മുറച്ചെറുക്കന്‍
പൊന്നിന്‍ കിനാവാല്‍ മിന്നുകെട്ടി
കണ്മുനത്തെല്ലാല്‍ മാലചാര്‍ത്തി
കച്ചക്കച്ച......