eechayum poochayum kanjivechu
ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു
ഇരുന്നാവൂരിക്കഞ്ഞിവെച്ചു
പൂച്ച കഞ്ഞി കട്ടുകുടിച്ചു
ഈച്ച വന്നപ്പോള്‍ കലമുടച്ചു....
(ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു )
പൂച്ചരാവില് തെണ്ടാനിറങ്ങി
ഈര്ച്ചക്കാരുടെയാല കണ്ടു
തട്ടും കെട്ടി തടിയും നിരത്തി
മുട്ടുകൊടുത്തോരാലകണ്ടു
(ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു )
ആഞ്ഞിലിത്തടി പാതിപിളര്ന്നതി- ലാപ്പുവെച്ചതോ കണ്ടുരെസിച്ചു
പൂച്ച തടിയില്‍ കയറിയിരുന്നു
എന്നിട്ട്?
എന്നിട്ട്
ആപ്പുവലിച്ചൊരു തട്ടു കൊടുത്തു
(ഈച്ചയും പൂച്ചയും കഞ്ഞിവെച്ചു )
ആപ്പു പോയപ്പൊ മരപ്പൊളിരണ്ടും വാലും കാലും അകത്തിട്ടു പൂട്ടി
പൂച്ച വേദന തിന്നു മരിച്ചു....
അപ്പൊ....
അപ്പൊ?
ഈച്ചയും കൂട്ടരും പൂച്ചയെ തിന്നു...
(ഈച്ചയും പൂച്ചയും...)