പെണ്ണേ മണവാട്ടിപ്പെണ്ണേ
പെണ്ണേ മൊഞ്ചുള്ള പെണ്ണേ
കളിക്കുട്ടിപ്രായം കഴിഞ്ഞൂ നിന്റെ
കല്യാണരാത്രിയിതാ വന്നൂ
ഇന്നു രാത്രിക്കാണിപ്പൂരാത്രീ
ഇന്നോളം കാണാത്ത രാത്രി
പുതുക്കരാത്രി പൂമാരൻ നിന്നിൽ
പുളകങ്ങൾ ചൊരിയുന്ന രാത്രി
(പെണ്ണേ...)
നിക്കാഹു കഴിഞ്ഞാൽ
സൽക്കാരം തീർന്നാൽ
മക്കാരം കളിയും കഴിഞ്ഞാൽ
ഊരാളെ തിരിഞ്ഞാൽ
ആരോടും മിണ്ടാതെ
ഉറക്കത്തിൽ വീഴല്ലേ പെണ്ണേ
ആരംഭം പുതുമാരൻ അലങ്കാരവീരൻ
അനുരാഗവിവശൻ
കാമിനീ മാനസചോരൻ
അത്തറു പൂശി പൂശി
പുഞ്ചിരി വീശി വീശി
സുന്ദരൻ സുജായി വരുന്നൂ
ഓടി വരുന്നൂ ഓടി ഓടി ഓടി വരുന്നൂ
ഒതുക്കമാണു തിടുക്കം വേണ്ടാ
പതുക്കെ പതുക്കെ പതുക്കെ ചെല്ലൂ
മണിയറവാതിൽ തുറക്കും നേരം
മണവാട്ടി കടക്കും നേരം
മട്ടുമാറിക്കളിക്കല്ലേ തട്ടുമാറിച്ചവിട്ടല്ലേ
മന്ദം മന്ദം ചിരിക്കേണം
കിളിമൊഴി കേട്ടാൽ മലർമുഖം കണ്ടാൽ
കിതപ്പും പകപ്പും വേണ്ടാ