Title (Indic)മിഴിയിണ ഞാനടയ്ക്കുമ്പോള്‍ WorkManiyara Year1983 LanguageMalayalam Credits Role Artist Music AT Ummer Performer Ambili Performer KJ Yesudas Writer P Bhaskaran LyricsMalayalamമിഴിയിണ ഞാനടക്കുമ്പോള്‍ കനവുകളില്‍ നീ മാത്രം മിഴിയിണ ഞാന്‍ തുറന്നാലും നിനവുകളില്‍ നീ മാത്രം നിനവുകള്‍ തന് നീലക്കടല്‍ തിരകളില്‍ നിന് മുഖം മാത്രം- കടലലയില്‍ വെളുത്ത വാവില്‍ പൂന്തിങ്കള്‍ പോലെ നിനവുകള്‍ തന് നീലക്കടല്‍ തിരകളില്‍ നിന് മുഖം മാത്രം- കടലലയില്‍ വെളുത്ത വാവില്‍ പൂന്തിങ്കള്‍ പോലെ (മിഴിയിണ ഞാന്‍) കല്‍പ്പന തന് ആരാമത്തില്‍ പ്രേമ വാഹിനി ഒഴുകുമ്പോള്‍ കല്പ്പടവില് പൊന്‍കുടമായ് വന്നു നിന്നോളേ നിന് മലര് മിഴിയില്‍ തെളിയുന്ന കവിതകള്‍ ഞാന്‍വായിച്ചപ്പോള്‍ കവിതകളികളില്‍ കണ്ടതെല്ലാം നിന്റെ പേര് മാത്രം...! (മിഴിയിണ ഞാന്‍) മണിയറയില്‍ ആദ്യരാവില്‍ വിക്രിതികള്‍ നീ കാണിച്ചെന്റെ തരിവളകള്‍ പൊട്ടിപ്പോയെ മുഹൂര്‍ത്തം തൊട്ടേ.. കരളറതന്‍ ചുമരിങ്കല്‍ പല വര്‍ണ്ണ ചായതിങ്കല്‍ എഴുതിയതാം ചിത്രങ്ങളില്‍ നിന് മുഖം മാത്രം... (മിഴിയിണ ഞാന്‍) Englishmiḻiyiṇa ñānaḍakkumboḽ kanavugaḽil nī mātraṁ miḻiyiṇa ñān duṟannāluṁ ninavugaḽil nī mātraṁ ninavugaḽ tan nīlakkaḍal tiragaḽil nin mukhaṁ mātraṁ- kaḍalalayil vĕḽutta vāvil pūndiṅgaḽ polĕ ninavugaḽ tan nīlakkaḍal tiragaḽil nin mukhaṁ mātraṁ- kaḍalalayil vĕḽutta vāvil pūndiṅgaḽ polĕ (miḻiyiṇa ñān) kalppana tan ārāmattil prema vāhini ŏḻugumboḽ kalppaḍavil pŏnkuḍamāy vannu ninnoḽe nin malar miḻiyil tĕḽiyunna kavidagaḽ ñānvāyiccappoḽ kavidagaḽigaḽil kaṇḍadĕllāṁ ninṟĕ per mātraṁ...! (miḻiyiṇa ñān) maṇiyaṟayil ādyarāvil vikridigaḽ nī kāṇiccĕnṟĕ tarivaḽagaḽ pŏṭṭippoyĕ muhūrttaṁ tŏṭṭe.. karaḽaṟadan sumariṅgal pala varṇṇa sāyadiṅgal ĕḻudiyadāṁ sitraṅṅaḽil nin mukhaṁ mātraṁ... (miḻiyiṇa ñān)