(സ്ത്രീ) നിനവിന്റെ കായലില്‍ നിലയില്ലാക്കായലില്‍
കനവിന്റെ ചന്ദനക്കളിയോടം ഒരു കനവിന്റെ സുന്ദരക്കളിയോടം
(പു) കളിവള്ളമെന്തേ തള്ളാത്തു കായലിന്നക്കരെ പോകണ്ടേ (2)
നീല കായലിന്നക്കരെ പോകണ്ടേ
(ഡു) നിനവിന്റെ കായലില്‍ നിലയില്ലാക്കായലില്‍
കനവിന്റെ ചന്ദനക്കളിയോടം ഒരു കനവിന്റെ സുന്ദരക്കളിയോടം
(സ്ത്രീ) കാറ്റും മഴയും വരുന്നല്ലോ മുറ്റത്തു ഞാനിനി പോകില്ല
തങ്കക്കിനാവിന്റെ കളിവള്ളത്തില്‍
കൂടെ പാങ്കായം എറിയാന്‍ ഒരാളുവേണം
കൂടെ പങ്കായിത്തുഴയാന് ഒരാളുവേണം
(ഡു) നിനവിന്റെ കായലില്‍ നിലയില്ലാക്കായലില്‍
കനവിന്റെ ചന്ദനക്കളിയോടം ഒരു കനവിന്റെ സുന്ദരക്കളിയോടം
(പു) അമരം തരാമെങ്കില്‍ പോരാം ഞാന്‍
അലകള്‍ മുറിച്ചു തുഴഞ്ഞോളാം
കാറ്റത്തും മഴയത്തും അറിയാതീ തോണിയെ
കണ്ണിന്റെ മണി പോലെ കാത്തോളാം
എന്റെ കണ്ണിന്റെ മണി പോലെ കാത്തോളാം
(ഡൂ) നിനവിന്റെ കായലില്‍ നിലയില്ലാക്കായലില്‍
കനവിന്റെ ചന്ദനക്കളിയോടം ഒരു കനവിന്റെ സുന്ദരക്കളിയോടം