വെള്ളാരംകിളികള്‍ വലംവെച്ചു പറക്കും
വേനല്‍മാസം - മനസ്സിലിതു മഞ്ഞുമാസം
കുഞ്ഞോമല്‍ച്ചിറകില്‍ നിറം കുടഞ്ഞുണരും
കൊഞ്ചിയാട്ടം - കനവിലൊരു തെന്നിയാട്ടം
കാണാക്കാറ്റിന്‍ തണല്‍ തേടാന്‍...
പതിരില്ലാപ്പഴമൊഴിപ്പാട്ടു പാടാന്‍...
കൂട്ടു വാ വാ...
കുറുമ്പൊതുക്കി കൂടെ വാ വാ...
(വെള്ളാരം)
ദൂരെ ഒരു കുന്നോരം
പകലിന് പടവില്‍ നിഴല്‍ മായുമ്പോള്‍
ആരോ ഒരു പൂപ്പാട്ടില്
ഇടയും തുടിയായ് സ്വയമലിയുമ്പോള്‍
ഇളമാന്തളിരുണ്ടു കുണുങ്ങും
കുയിലായ് കുറുകാന്‍ വാ
കളിവാക്കുകളോതിയിരിക്കാന്
മടിമേലിടമുണ്ടേ
ലല്ലല്ലല്ലം ചൊല്ലിച്ചൊല്ലി
ചെല്ലച്ചുണ്ടില്‍ മുത്തം വച്ച്
ചില്ലത്തുമ്പില്‍ കൂടും കൂട്ടിപ്പോ
മഞ്ഞക്കുഞ്ഞിത്തുമ്പിയ്ക്കൊപ്പം
കൂടെക്കൂടിപ്പാടാനേതോ
നാടന്‍ശീലും മൂളിത്തന്നേപോ
(വെള്ളാരം)
മേലേ കണിമഞ്ഞോരം
മഴവില്ലൊളിയായ് മനമാടുമ്പോള്
ഏതോ വരവര്ണ്ണങ്ങള്
ഇതളായ് പതിയെ കുട നീര്‍ത്തുമ്പോള്‍
കളകാകളി മൂളി നടക്കും
കുരുവീ അരികില്‍ വാ
നറുതേന്കണമുണ്ടു തുടിയ്ക്കാന്
മനസ്സില്‍ പഴുതുണ്ടേ
ലല്ലല്ലല്ലം ചൊല്ലിച്ചൊല്ലി
ചെല്ലച്ചുണ്ടില്‍ മുത്തം വച്ച്
ചില്ലത്തുമ്പില്‍ കൂടും കൂട്ടിപ്പോ
മഞ്ഞക്കുഞ്ഞിത്തുമ്പിയ്ക്കൊപ്പം
കൂടെക്കൂടിപ്പാടാനേതോ
നാടന്‍ശീലും മൂളിത്തന്നേപോ
(വെള്ളാരം)