ഓരോ നറുമൊഴി കൊഞ്ചുന്നു
നിറമിഴിയോടെ വിടപറയുമ്പോൾ
നിന്നിൽ വിങ്ങും നോവിനുറങ്ങാൻ വീണ്ടും
കുഞ്ഞുതൂവൽ മഞ്ചമായീടാം ഞാൻ (ഓരോ നറുമൊഴി)
ഹാപ്പി ബർത്ത്ഡേ ഹാപ്പി ബർത്ത്ഡേ
വി വിഷ് യു ഹാപ്പി ബർത്ത്ഡേ
രാവുറങ്ങും നേരമെന്നും കാവൽനിന്നു ഞാൻ
കൂടെയാടാനായ് കുഞ്ഞൂയലായി ഞാൻ (രാവുറങ്ങും)
തോളിലാടും തിങ്കളെ നീമായല്ലേ
ആരീരാരീ രാരാരാരീരോ......... (ഓരോനറുമൊഴി)
ഹാപ്പി ബർത്ത്ഡേ ഹാപ്പി ബർത്ത്ഡേ
വി വിഷ് യു ഹാപ്പി ബർത്ത്ഡേ
വേർപെടും നിൻ പുഞ്ചിരിപ്പൂ ഒന്നുമാത്രം ഞാൻ
വീണൊടുങ്ങുമ്പോൾ കൂടെ തന്നയക്കേണം (വേർപെടും)
യാത്രയാകും മോഹമുത്തേ മുത്തം താ
ആരീരാരീ രാരാരാരീരോ......... (ഓരോനറുമൊഴി)
ഹാപ്പി ബർത്ത്ഡേ ഹാപ്പി ബർത്ത്ഡേ
വി വിഷ് യു ഹാപ്പി ബർത്ത്ഡേ
ഹാപ്പി ബർത്ത്ഡേ ഹാപ്പി ബർത്ത്ഡേ
വി വിഷ് യു ഹാപ്പി ബർത്ത്ഡേ