ഏതോ വേനൽക്കിനാവിൻ
തങ്കത്താഴികപ്പൂങ്കുടം വാടി
കാണാക്കണ്ണുനീർ ചെപ്പിൽ
നീറും നൊമ്പരം സാന്ത്വനമായ്
പാടാതെ ചുണ്ടിൽ കനക്കും
കേൾക്കാ താരാട്ടു ജന്മം
ചോരാതെ നെഞ്ചിൽ തിളയ്ക്കും
തീരാ പാൽമുത്തോ ജന്മം (ഏതോ...)
ഓർമ്മ തൻ ചില്ലയിലേതോ രണ്ടു
കുഞ്ഞിളം പ്രാവുകളിന്നും
തൂവൽ കുടഞ്ഞുണർന്നു
നേർത്ത കൊഞ്ചലുമായ് കുറുകുന്നു
മൂളി മറന്നൊരു പാട്ടിൻ ഈണം
മൂകമായ് കേട്ടുറങ്ങുന്നു (ഏതോ...)
രാവിന്റെ പാഴിരുൾ കൂടിൻ
ചാരും ഉമ്മറവാതിക്കലെന്നും
ഏകയായി കാത്തിരിക്കുന്നു
കുഞ്ഞു പൂമിഴിപ്പീലിയുമായി
എന്നിനി എന്നിനി പൂക്കും
എന്റെ ജീവന്റെ പൊൻകുരുന്നുള്ളിൽ (ഏതോ...)