Added by devi pillai on May 21,2008,corrected by Jayasree
നീലവര്‍ണ്ണക്കണ്‍പീലികള്‍ നനഞ്ഞുപോയോ
കരഞ്ഞുപോയോ?
പൂത്തുവന്ന പുഞ്ചിരിപ്പൂ ഇത്രവേഗമിത്രവേഗം
പൊഴിഞ്ഞുപോയോ?
സ്വപ്നത്തിന് സ്വര്‍ണ്ണനൂലില്‍ നെയ്തുനെയ്തുനെയ്തെടുത്ത
പട്ടുതൂവാലയിതാ
ചുടുകണ്ണീര്ത്തുള്ളിയാല് ഒരുനാളും മായാത്ത
അടയാളം കുത്തിയല്ലോ
ഞാനതിലൊരടയാളം കുത്തിയല്ലോ
ഒറ്റയ്ക്കു കാത്തിരിയ്ക്കും കോര്‍ത്തുകോര്‍ത്തു കോര്‍ത്തെടുത്ത
കൊച്ചുപൂമാലയുമായ്
ഒരുവര്ണ്ണത്തുമ്പിയായ് ഒരുകുളിര്ത്തെന്നലായ്
ഒരുരാത്രിയെത്തുമല്ലോ ഞാനരികില്‍
ഒരുരാത്രിയെത്തുമല്ലോ
നീലവര്‍ണ്ണ........