ഇടയകന്യകേ പോവുക നീ
ഈ അനന്തമാം ജീവിതവീഥിയില്‍
ഇടറാതെ കാലിടറാതെ
കണ്ണുകളാലുള്‍ക്കണ്ണുകളാലേ
അന്വേഷിക്കൂ നീളേ
കണ്ടെത്തും നീ മനുഷ്യപുത്രനേ
ഇന്നല്ലെങ്കില്‍ നാളേ
(ഇടയകന്യകേ...)
കയ്യിലുയര്ത്തിയ കുരിശും കൊണ്ടേ
കാല്‍വരി നില്പ്പൂ ദൂരേ
നിന്നാത്മാവില്‍ ഉയിര്‍ത്തെണീക്കും
കണ്ണീരൊപ്പും നാഥന്
(ഇടയകന്യകേ...)