പരപമ്പം പമ്പരം പോലെ
ഈ കറ കറക്കം
കലികാലക്കനൽത്തൊട്ടിലാട്ടം
ഏഹേഹേയ്...ഓ ഹോഹോ....
അമ്മാനം തുമ്പികളായ് ആടാം പാടാം...
(പരപമ്പം....)
കുരുന്നിളം പിറാക്കളേ...
തണുക്കുമീ രാക്കൂട്ടില്‍ ചേക്കേറാന്‍ വാ...
സ്വരങ്ങളായ് നിറങ്ങളായ്
സ്വയം മറന്നൊന്നാവാന്‍ കൂടെപ്പോരാം
ഒന്നു ചിരിക്കേണ്ടേ...നിന്നു തുടിക്കേണ്ടേ...
ആഘോഷക്കൂത്താട്ടം വേണ്ടേ...
ആ....ഒന്നു ചിരിക്കേണ്ടേ...നിന്നു തുടിക്കേണ്ടേ...
ആഘോഷക്കൂത്താട്ടം വേണ്ടേ...
(പരപമ്പം....)
മനസ്സുകള്‍ മനസ്സുമായ്
പരസ്പരം കൈകോര്‍ക്കും സായംകാലം
ഒത്തുവാ...കുതിച്ചുവാ...
ഒഴുക്കിലെ പുൽത്തുമ്പോ പാവം നിങ്ങള്‍
ഒന്നു കുണുങ്ങേണ്ടേ...തമ്മിലിണങ്ങേണ്ടേ....
സന്തോഷത്തേരോട്ടം വേണ്ടേ...
ചകചാ..ഒന്നു കുണുങ്ങേണ്ടേ...തമ്മിലിണങ്ങേണ്ടേ....
സന്തോഷത്തേരോട്ടം വേണ്ടേ...
(പരപമ്പം....)