കണ്ണീര്‍ക്കിനാവിന്റെയുള്ളില്‍
നീറും കൈത്തിരിനാളം ..
താന്തമായ് തരളമായ്
തളരും കാറ്റില്‍ പൊലിഞ്ഞു
(കണ്ണീര്‍ക്കിനാവിന്റെ ...)
കുഞ്ഞാറ്റക്കൂടിന്‍ മുളയഴിവാതില്‍
ഇരുള്മഴക്കാറ്റേറ്റടഞ്ഞു
ചില്ലോലത്തുമ്പിൽ ചിറകിന് പുതപ്പില്‍
ചെറുകിളിക്കുഞ്ഞിനു നൊന്തു
ഒരു തരി വെട്ടംതേടി
പലവഴി പാറുമ്പോള്‍
വിതുമ്പുന്നു മൌനം ഉള്ളില്‍ നിന്നും
വേനൽത്തീക്കാറ്റിന്റെ നാളം
(കണ്ണീര്‍ക്കിനാവിന്റെ ...)
കോരിച്ചുരത്തും വാത്സല്യമെല്ലാം
അലകടല്ക്കോളായിരുന്നു
പാടിയുറക്കും താരാട്ടിലെല്ലാം
ചുടുനെടുവീര്പ്പായിരുന്നു
ഒരു തരിക്കണ്ണീരുപ്പായ്
സ്വയമലിഞ്ഞോര്മ്മയില്
നിറഞ്ഞിടുമെങ്കില് എന്നുമെന്നും
ഈ ജന്മം ശാലീനധന്യം ...
(കണ്ണീര്‍ക്കിനാവിന്റെ ...)