ചൊല്ലു ചൊല്ലു തുമ്പി
ചൊല്ലു ചെല്ലത്തുമ്പീ നല്ലോണത്തുമ്പീ
ഓ നല്ലോലത്തുമ്പീ
കണ്ടുവോ നീ
കണ്ടുവോ നീയെൻ കണ്ണനെ
(ചൊല്ലു..)
ഇല്ലിക്കാട്ടിൽ മൂളുന്നു
കണ്ണനാണോ
കാറ്റിൽ മൂളുന്നു
കണ്ണനാണോ
എൻ മനസ്സിൽ പൊൻ കടമ്പോ (2)
പിന്നെയും പൂക്കൾ ചൂടുന്നു
(ചൊല്ലു...)
ഇന്നെൻ കണ്ണീർപ്പൂമാല
കാഴ്ച വെയ്ക്കാം
കണ്ണീർപ്പൂമാല കാഴ്ച വെയ്ക്കാം
കൺ കുളിരെ കണ്ടു നിൽക്കെ (2)
കണ്ണടഞ്ഞെങ്കിലെൻ കണ്ണാ
(ചൊല്ലു...)