ഏതോ കിനാവില് ഏകാന്ത രാവില്‍
ചേതോഹരീ നീ എന്‍ ദാഹമായി
ഏതോ കിനാവില് ഏകാന്ത രാവില്‍
നീയാം നിലാവില് അലിയും ശില ഞാന്‍
നിന് ജീവനില്‍ കുളിര് നീരായ് കുളിരായ് (നീയാം )
ആരോ നിറയ്ക്കും മധു പാത്രമായ് ഞാന്‍
അണഞ്ഞു നീയെന്നില്‍ നിറഞ്ഞു നീയെന്നില്‍
ഏതോ കിനാവില് ഏകാന്ത രാവില്‍
മാമ്പൂ വിരിഞ്ഞൂ മലര് മാസക്കിളിയെ
നിന് കുമ്പിളില്‍ കതിര് മണിയോ പതിരോ (മാമ്പൂ )
മാനം കരിഞ്ഞു കനല് തൂവും മണ്ണില്‍
മരുപ്പച്ച പൊള്ളും മനസ്സില്‍ തളിര്‍ത്തു
ഏതോ കിനാവില് ഏകാന്ത രാവില്‍
ചേതോഹരീ നീ എന്‍ ദാഹമായി
ഏതോ കിനാവില് ഏകാന്ത രാവില്‍