ചിരി മാറി ചന്തം ചുറ്റി
ചെറു നിനവിന് ചിറകും വീശി
കരകവിയണ ചങ്ങാത്തത്തിന്
കഥപറയും മലബാര്‍ വെഡ്ഡിംഗ്.....
അടിമുടി പല അടവുകള്‍ എങ്ങും
ഇടതടവുകളില്ലാതില്ലേ...
ചടുപിടയതിന് അടിവര തീര്‍ക്കും
മലബാര്‍ വെഡ്ഡിംഗ്.....
തിരുതുകളുടെ വിളനിരയുണ്ടേ
അമളികളുടെ കുമിളകളുണ്ടേ...
സൊറ നിറയണ കല്യാണത്തിന്
സരിഗമയീ മലബാര്‍ വെഡ്ഡിംഗ്.....
ആഘോഷപ്പെരുമകളാലെ
അതിലേറെ ഡമ്പുകളാലെ
ഇടവഴികളിളക്കി മറിക്കും
മലബാര്‍ വെഡ്ഡിംഗ്.....
അക്കം പക്കം ഉണ്ടേ..ആണ് പിറന്ന കൂട്ടം
വേളിപ്പന്തല്‍ കണ്ടാലോടിയേറും കൂട്ടം
മെച്ചമുള്ള വാക്കോ...മേനിയുള്ള നോക്കോ...
മിച്ചമേതുമില്ലാതാടിപ്പാടും പറ്റം
നേരമ്പോക്കാണേലും നേരു ചൊല്ലാതെ
നാടിളക്കുന്ന കൂട്ടരാണേ
കാണുന്നോരെല്ലാരും കാര്യമാക്കാത്ത
കുന്നുപോലുള്ള കുസൃതിയുണ്ടേ....
(ചിരി മാറി....)
ആപത്തെങ്ങുവന്നാല് ആരും വിളിക്കാതെ
കൈയും മെയ്യും നല്‍കും ശീലമുള്ളോരാണേ
ഒത്തൊരുമ്മിനിന്നാല് ആരും വിറയ്ക്കില്ലേ
ആരെക്കാളും മീതേ ആവതുള്ളോരല്ലേ...
കല്യാണച്ചെക്കനെ കള്ളനാക്കുന്ന
കല്ലുവെച്ചുള്ള നുണകളുണ്ടേ....
കണ്ണെത്താനീളത്തില് വീമ്പിളക്കുന്ന
വീറൊരുക്കുന്ന വികൃതിയില്ലേ.....
ആ....ആ....ആ....ആ.....
(ചിരി മാറി....)