കൈസാ കൈസാ ഇഷ്ക് ഹൈ
തേരേ ബിനാ കൈസെ മേരാ ഇഷ്ക് ഹൈ
തേരേ ബിനാ......
കൊലുസ്സാല് കൊഞ്ചും പെണ്ണേ
നിന് കസവിന് കാലം വന്നേ....
എന്‍ താരച്ചെപ്പില് താനേ മിന്നും
താലിപ്പൊന്നുണ്ടേ....
നീലപ്പീലിക്കണ്ണില്
എന്‍ നാണത്താലം കണ്ടോ
ഈ തുള്ളിത്തൂവും അഴകാല്‍ നിന്നെ
മയക്കിയില്ലേ....
നിന്റെ സ്വന്തമാക്കുവാന്‍ എന്നെ നിനക്കു തരാം....
എന്നും കണ്ണിലുമ്മയായ് സ്നേഹം പകര്‍ന്നു തരാം...
കൊലുസ്സാല് കൊഞ്ചും പെണ്ണേ......
കൈസാ കൈസാ ഇഷ്ക് ഹൈ
തേരേ ബിനാ കൈസെ മേരാ ഇഷ്ക് ഹൈ
കൈസാ കൈസാ ഇഷ്ക് ഹൈ....
മിഴിത്തുമ്പി തേടും മലർക്കാലതീരം
പ്രണയാര്‍ദ്രമാം നിന് മനസ്സിന്റെ ഓരം
മൊഴിച്ചുണ്ടിലൂറും കിനാത്തേന് കണങ്ങള്‍
പൊഴിയുന്നു മുന്നില്‍ പുലർമാരിയായ്....
സ്വയമുരുകിയ മൌനം...അകലെ മറയുകില്ലേ...
സുഖമെഴുമൊരു പാട്ടിന് ശ്രുതിയുണരുകയില്ലേ...
ആ...ആ...നിനവുകളുടെ കൈകള്‍ തിരികളുഴിയുകില്ലേ
വനമലരുകളായ് നാം...വരമറിയുകയില്ലേ...
നിന്റെ സ്വന്തമാക്കുവാന്‍ എന്നെ നിനക്കു തരാം....
എന്നും കണ്ണിലുമ്മയായ് സ്നേഹം പകര്‍ന്നു തരാം...
കൊലുസ്സാല് കൊഞ്ചും.....കൊഞ്ചും....കൊഞ്ചും....
നിലാമൈന പാടും നിറം ചോരുമീണം
വിരൽതൊട്ടു വീണ്ടും വിളിക്കുന്ന നേരം
ഇളം മഞ്ഞു കൂട്ടില്‍ ഒളിക്കുന്ന കാറ്റിന്
ഒരു കുഞ്ഞു തൂവല്‍ നിനക്കേകിടാം...
അഴകെഴുമനുരാഗം...അരുളുമരിയ മോഹം....
കളകളമൊഴുകില്ലേ....പുഴയുടെ വഴി പോലെ...
ആ...ആ..പരിഭവമുകിലെങ്ങോ...ഒടുവിലകലുകില്ലേ....
മനസ്സുകളിനിയെന്നും...മധു നുകരുകയില്ലേ.....
(കൊലുസ്സാല് കൊഞ്ചും........)