ബയ്യേ ബയ്യേ...ബയ്യേ ബയ്യേ...
ബയ്യേ ബയ്യേ....പോരുന്നുണ്ടേ...
പയ്യെപ്പയ്യെ പയ്യേ പയ്യേ
പാരക്കൂട്ടം പോരുന്നുണ്ടേ......
കാണാനില്ലേ...കേള്‍ക്കുന്നില്ലേ..
നാടാകെ ആരാവാരം....
നാലെന്നല്ലാ....നാനൂറല്ലേ...
പേരില്ലാപ്പാരക്കൂട്ടം...
ആരായാലും എന്തായാലും
പൂക്കട്ടയ്ക്കാരൊക്കെ കൂട്ടായാലും
കല്യാണത്തിന് നേരത്തെല്ലാം
പാരപ്പൂരം സിന്ദാബാദ്....
ബയ്യേ ബയ്യേ...ബയ്യേ ബയ്യേ...
ബയ്യേ ബയ്യേ....പോരുന്നുണ്ടേ...
പയ്യെപ്പയ്യെ പയ്യേ പയ്യേ
പാരക്കൂട്ടം പോരുന്നുണ്ടേ......
കാണാന്‍ ചേലാണു്..കള്ളം സ്വത്താണു്
പണ്ടേ തന്നെ കല്യാണങ്ങള്‍
മുടിച്ച പുത്താണു്....
തിന്നാന്‍ മുന്നാണു്..ഉള്ളില്‍ മണ്ണാണു്...
തല്ലും കൊണ്ടേ പോരൂ എന്നങ്ങുറച്ച മട്ടാണു്....
ഹേയ്..കൂലിക്കാരേ..മേളക്കാരേ...
കാശെണ്ണിവാങ്ങിക്കാന് ഓര്‍മ്മിക്കില്ലേ...
ഇവന് ആളൊരുത്തന്‍ തനി കാട്ടുപിശുക്കന്
കരക്കാരുടെ കണ്ണില്‍ പേടിയുള്ളവന്
ഒളിക്കാന്‍ മിടുക്കന് നുണ കണ്ടുപിടിച്ചോന്
നിറം മാറുമൊരോന്തിന് ശീലമുള്ളവൻ...
ബയ്യേ ബയ്യേ...ബയ്യേ ബയ്യേ...
ബയ്യേ ബയ്യേ....പോരുന്നുണ്ടേ...
പയ്യെപ്പയ്യെ പയ്യേ പയ്യേ
പാരക്കൂട്ടം പോരുന്നുണ്ടേ......
പണ്ടം മുക്കാണു് കണ്ടാല്‍ പൊന്നാണു്
കല്യാണത്തിന് ചില്വാനങ്ങള് കടമെടുപ്പാണു്
ചോറില്‍ കല്ലാണു്...മോരില്‍ ഉപ്പാണു്...
കൂട്ടാനെല്ലാം കുപ്പേല് തട്ടാം
മൊരുക്കം പോരാഞ്ഞു്...
മാമന്മാരേ...കാര്‍ന്നോന്മാരേ...
നല്ലോണം നാടാകെ ചോദിച്ചില്ലേ....
ഇവന് ആയിരങ്ങള്‍ പൊടിച്ചെന്നു വരുത്തും
ഒരു കാലണയില്ലാ കീശ നോക്കിയാല്‍
കലിപ്പായ്ക്കഴിഞ്ഞാൽ ഇവൻ ആടി നടക്കും
ഒരു പോക്കിനു പോയാല്‍ വന്നിടില്ലിവന്..
(കാണാനില്ലേ...കേള്‍ക്കുന്നില്ലേ.....)