ദേവിയേ മഹാമായേ കൊടുങ്ങല്ലൂരമ്മേ ഭഗവതിയമ്മേ
അമ്മേ മഹാമകാളിയമ്മേ കൊടുങ്ങല്ലൂരമ്മേ ഭഗവതിയമ്മേ (2)
അമ്മന്‍കുടമെടുത്ത് തെയ്യത്തോം അമ്മാനച്ചെപ്പെടുത്തേ (2)
അഴകുകൈകളിലെ തെയ്യത്തോം അരുമൈവേലെടുത്തേ (2)
വെള്ളിക്കുടത്തിന് വെള്ളിലപ്പൂക്കുല തുള്ളിക്കളിക്കുമാറേ (2)
വായുവില്‍ ചന്ദനം കുങ്കുമം മഞ്ഞളും വാരിവിതറുമാറ് (2)
അമ്മന്‍കുടമെടുത്ത് തെയ്യത്തോം അമ്മാനച്ചെപ്പെടുത്തേ (2)
[ സംഭാഷണം -
ആശ്രമത്തിലേക്ക് പ്രവേശനമില്ല.
അയ്യാ, നാങ്ക മധുരൈമീനാക്ഷിയെ പാത്ത്,
കൊടുങ്കല്ലൂരമ്മാവേ പാത്ത്,
ഇങ്കുവന്തു സ്വമിജീയേം കുമ്പിട്ടു പോകലാമെന്തു വന്തിരിക്കുവര് അയ്യാ,
സ്വാമി ദേശാടനത്തിനു പോയിരിക്കുകയാണ്,
അണ്ണാ അണ്ണാച്ചി, സ്വാമിയെ എല്ലാര്ക്കും കാണാം, ആമാ,
സ്വാമി വലതുവലൈയ്ക്കും, ആമാ,
നമുക്കിങ്കേ പാര്‍ക്കലാം, ആമാ,
ഇവിടെ ആരും പാര്പ്പിക്കലില്ലല്ലോ,
ഒരു മാസം കഴിഞ്ഞു വന്നാല്‍ മതി,
അതു വരെ ഗേറ്റ് തുറക്കരുതെന്നാണ് കല്‍പ്പന
ആമാ, ]
തമ്പുരാന് കൊട്ടിയടച്ച പുറംവാതില്‍ തള്ളിത്തുറക്കും ഞങ്ങള്‍ (2)
പള്ളിയുറങ്ങുന്ന സന്യാസിവര്യനും തുള്ളിയുറഞ്ഞുപോകും (2)
പന്തീരടിപ്പാട്ടു കേട്ടു രസിക്കെടോ പണ്ടത്തെ പാട്ടുകാരാ (2)
പമ്പമേളം കേട്ടു പമ്പരം തുള്ളെടോ പണ്ടത്തെ തുള്ളല്ക്കാരാ (2)
തനന താനനോ തനിനന താനിനോ താനന താനനാനോ