ചിറകുള്ള മോഹങ്ങളേ ചിത്തിരത്തുമ്പികളേ
ആരും മീട്ടാതെ താനേ പാടും പൊന്‍ വീണക്കമ്പികളേ
തെന്നലേ നീയെന്റെ നാടോടിപ്പാട്ടിന്റെ
പിന്നണിസംഗീതമല്ലേ
എനിക്കും നിനക്കും
എനിക്കും നിനക്കും ഹൃദയം തുറക്കാന്‍
കാടൊരു സങ്കേതമല്ലേ
പൂവേ വിരിയും നിന് തേന്‍ ചോരും ചുണ്ടത്ത്
ചുംബനപ്പാടുകളാണോ?
എനിക്കും നിനക്കും
എനിക്കും നിനക്കും മനസ്സില്‍ നിറയെ
മായികസ്വപ്നങ്ങളേ