മാരന്റെ കോവിലില്‍ പൂജയ്ക്കുവന്നൊരു
മാതളപ്പൂവാണു നീ
കളവെന്തെന്നറിയാത്ത കറതെല്ലും കലരാത്ത
കാനനപ്പൂവാണുനീ
നീറും മനസ്സിന്റെ സാന്ത്വനമല്ലേ
നീയെന്റെ സ്വന്തമല്ലേ
പ്രേമത്തിന് സിന്ധുവല്ലേനീ
പ്രേമത്തിന് സിന്ധുവല്ലേ
പൊന്നിന് വിപഞ്ചിയില്‍ സംഗീതമല്ലേ
ലാവണ്യധാരയല്ലേ
പാഴ്മരുഭൂവിലെ പൂഞ്ചോലയല്ലേ
പീയൂഷസിന്ധുവല്ലേ നീ
പീയൂഷസിന്ധുവല്ലേ