പാപത്തിന് കുരിശേന്തി
യേശുമിശിഹാ അന്നു മരക്കുരിശേന്തി
മരക്കുരിശേന്തി........
വിസ്താരനേരമവന് .. മൌനമായ്ത്തെന്നെ നിന്നു
അവര്‍ വാസ്തവം മറച്ചില്ലേ സത്യവും മരിച്ചില്ലേ
ഭാരമാം കുരിശും കൊണ്ട് കാല് വരി മലയേറി
കാല്‍തെറ്റി വീണ നേരം കദനത്താല്‍ പിടഞ്ഞില്ലേ
മരക്കുരിശേ..... മരക്കുരിശേ.....
മരക്കുരിശേ.... മരക്കുരിശേ..........
കാല് കരം ആണികള്‍ കൊണ്ട് ക്രൂരമായ് തറച്ചില്ലേ
മുള് മുടി ചൂടി നിന്നെ പരിഹസിച്ചടിച്ചില്ലേ?
മരക്കുരിശേ..... മരക്കുരിശേ.....
മരക്കുരിശേ.... മരക്കുരിശേ..........