Title (Indic)ഞെട്ടറ്റു മണ്ണില്‍ വീഴുവാന്‍ WorkLakshyam Year1972 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer Sherly LyricsMalayalamഞെട്ടറ്റു മണ്ണില്‍ വീഴുവാനെന്തിനു പൊട്ടിവിടരുന്നു മുകുളങ്ങളേ (ഞെട്ടറ്റു) പൊലിയുന്ന സന്ധ്യയ്ക്കു സിന്ദൂരമെന്തിനു കലിതുള്ളും രജനിക്കു കരിതേക്കുവാന്‍ (പൊലിയുന്ന) വെളിച്ചമെന്തിനു തകരുന്നു ദീപം ഇരുളിനു സ്വാഗതമരുളാന്‍ ഇരുളിനു സ്വാഗതമരുളാന്‍ (ഞെട്ടറ്റു) പൊട്ടിച്ചിരിച്ചിട്ടു പൊട്ടിക്കരയുന്ന പാഴ് മണ്ണില്‍ വീണ നിഴലല്ലേ ഞാന്‍ മൂകമായ് കരയുമ്പോള്‍ കണ്ണുനീര് ചാലിലും പരിഹാസരൂപങ്ങള്‍ കാണുന്നു ഞാന്‍ എന്‍- പരിഹാസരൂപങ്ങള്‍ കാണുന്നു ഞാന്‍ (ഞെട്ടറ്റു) Englishñĕṭṭaṭru maṇṇil vīḻuvānĕndinu pŏṭṭiviḍarunnu muguḽaṅṅaḽe (ñĕṭṭaṭru) pŏliyunna sandhyaykku sindūramĕndinu kaliduḽḽuṁ rajanikku karidekkuvān (pŏliyunna) vĕḽiccamĕndinu tagarunnu dībaṁ iruḽinu svāgadamaruḽān iruḽinu svāgadamaruḽān (ñĕṭṭaṭru) pŏṭṭicciricciṭṭu pŏṭṭikkarayunna pāḻ maṇṇil vīṇa niḻalalle ñān mūgamāy karayumboḽ kaṇṇunīr sāliluṁ parihāsarūbaṅṅaḽ kāṇunnu ñān ĕn- parihāsarūbaṅṅaḽ kāṇunnu ñān (ñĕṭṭaṭru)