ഓ... ഓ... ഓ..
ഇന്നു ഞാന്‍ കാണുന്ന സ്വപ്നമണിപ്പന്തലില്‍
ഒന്നിച്ചിരിക്കുവാന്‍ പോരുമോ നീ (ഇന്നു ഞാന്‍)
അഭിലാഷം തീര്‍ത്തൊരു അനുരാഗമഞ്ചത്തില്‍
ആടുവാന്‍ കൂടെ പോരുമോ നീ .. പോരുമോ നീ
(ഇന്നു ഞാന്‍)
വിടരാത്ത പൂമൊട്ടിന് മധുരപ്രതീക്ഷകള്‍
വിജ്ഞാനലോകവും അറിയുന്നില്ലാ (വിടരാത്ത)
മന്ദമായൊഴുകുന്ന അരുവിയുമറിയാതെ
അറിയാതെ അറിയാതെ
മന്ദസ്മിതം തൂകും കാലങ്ങളില്‍
ഓ... ഓ.. ഓ.. (ഇന്നു ഞാന്‍)
കരിവളക്കൈകളാല്‍... കരിമിഴി തടവി...
കരിവളക്കൈകളാല്‍ കരിമിഴി തടവി
കനവില്‍ നില്‍ക്കുകയോ നീ
കനവില്‍ നില്‍ക്കുകയോ
നിന് നുണക്കുഴികളില്‍ തൂമലര്
എന്‍ മനതാരിലെ സ്വപ്നങ്ങള്‍
എന്‍ മനതാരിലെ സ്വപ്നങ്ങള്‍ (ഇന്നു ഞാന്‍)
O...