കളഭമഴ പെയ്യുന്ന രാത്രി
കല്ലുകള്‍ പൂക്കുന്ന രാത്രി
പുഷ്പവതി മുല്ലയ്ക്കു പൊന്‍തിങ്കള്‍ക്കല
പുടവ കൊടുക്കുന്ന രാത്രി
കളഭമഴ പെയ്യുന്ന രാത്രി
ഭൂമിയിലെ സ്ത്രീകളും അവരുടെ മോഹവും
പൂ നുള്ളി നടക്കുമീ രാവില്‍
ഭൂമിയിലെ സ്ത്രീകളും അവരുടെ മോഹവും
പൂ നുള്ളി നടക്കുമീ രാവില്‍
ഈ രാവില്‍
പന്തലിട്ടതു പോരാഞ്ഞോ
പരാഗ നിറപറ പോരാഞ്ഞോ
എന്തെന്റെ ദേവനൊന്നുണരാത്തൂ
എന്തേ പരിഭവം മാറാത്തൂ
കളഭമഴ പെയ്യുന്ന രാത്രി..
കാറ്റിന്റെ കൈയിലെ രാമച്ച വിശറികള്‍
കാമുകരെയുണര്‍ത്തുമീ രാവില്‍
കാറ്റിന്റെ കൈയിലെ രാമച്ച വിശറികള്‍
കാമുകരെയുണര്‍ത്തുമീ രാവില്‍
ഈ രാവില്‍
പട്ടുമെത്തകളില്ലാഞ്ഞോ
പളുങ്കു മണിയറയില്ലാഞ്ഞോ
എന്തെന്റെ ദേവനൊന്നുണരാത്തൂ
എന്തേ തിരുമിഴി വിടരാത്തൂ (കളഭ)
Added by jayasree on September 8 ,2010