ഓംകാരപ്പൊരുളിന്റെ പത്മാധരത്തിലെ
ഓടക്കുഴൽ കേട്ടു ഞാനുണർന്നു
അഞ്ജനക്കണ്ണനാം കൃഷ്ണനെൻ ജീവിതത്തിൽ
ആശ്വാസമരുളുവാൻ കടന്നു വന്നു
(ഓംകാരപ്പൊരുളിന്റെ....)
നാദമായ് രൂപമായ് നാമഭേദങ്ങളായ്
ജീവപ്രപഞ്ചം നിറഞ്ഞവനേ
എണ്ണിയാൽ തീരാത്ത നിൻ പ്രസാദങ്ങൾക്കു
മുജ്ജന്മപുണ്യം ഞാനെന്തു ചെയ്തു
(ഓംകാരപ്പൊരുളിന്റെ....)
കൈക്കുഞ്ഞിനെ പോലനുസരിച്ചൂ എന്റെ
കല്പനയൊക്കെയും ശ്രീകൃഷ്ണൻ
കിലുക്കാംപെട്ടികളാം പേരക്കിടാങ്ങളെ
കിളിപ്പാട്ടു പാടീ.....ഉറക്കി കൃഷ്ണൻ
(ഓംകാരപ്പൊരുളിന്റെ....)
തോഴനായ് മന്ത്രിയായ് ആചാര്യനായ്
ദേവദേവനായ് ഭൃത്യനായ് എനിയ്ക്കു കൃഷ്ണൻ
കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ
കൃഷ്ണാ....