ദൈവം ഭൂമിയില്‍ ഇറങ്ങിവന്നു - പണ്ട്
മര്‍ത്ത്യര്‍ക്കു വേണ്ടിയൊരു കട തുറന്നു (ദൈവം )
സര്‍വ്വ സമസ്തവും നിരത്തിവച്ചു
സര്വ്വര്ക്കുമിഷ്ടവിലയ്ക്കവ കൊടുത്തു - ദൈവം...
യുവതികള്‍ അഴകിനെ വിലയ്ക്ക് വാങ്ങി
യുവാക്കള്‍ ആശകള്‍ വിലയ്ക്ക് വാങ്ങി
നേതാക്കള്‍ നുണകളെ വിലയ്ക്ക് വാങ്ങി
ജേതാക്കള്‍ കീര്ത്തികൾ വിലയ്ക്ക് വാങ്ങി
(ദൈവം )
കണ്ണുകള്‍ കണ്ണീര് വിലയ്ക്ക് വാങ്ങി
ചിന്തകര്‍ ഭാവനകള്‍ കടം വാങ്ങി
ബന്ധുക്കള്‍ ബന്ധങ്ങള്‍ തിരിച്ചു വാങ്ങി
സമ്പന്നര്‍ ഏഴകളെ പിടിച്ചു വാങ്ങി
(ദൈവം )
മാനവ സ്നേഹമൊന്നു ബാക്കി നിന്നു
എല്ലോരും അത് വാങ്ങാന്‍ മടിച്ചു നിന്നു
നമ്മളെ ഈവീട്ടില് കാത്തരുളും (2)
ഈ തമ്പുരാന് മാത്രമത് വാങ്ങിയല്ലോ
ആ തമ്പുരാന് നീണാള്‍ വാണിടട്ടെ
ആ തമ്പുരാന് നീണാള്‍ വാണിടട്ടെ...