ഇന്നോളം ...
ഇന്നോളം കാണാത്ത മുഖപ്രസാദം
ഈയിടെ പെണ്ണിനൊരു കള്ള നാണം
ഒറ്റയ്ക്കിരുന്നണിഞ്ഞൊരുങ്ങിക്കൊണ്ടാരെയോ
ഓര്‍ക്കുമ്പോള്‍ ഉണരുന്ന ശൃംഗാരം
(ഇന്നോളം)
മിണ്ടാപ്പൂച്ചയുടെ കപട ഭാവം - ഉള്ളില്‍
ചെണ്ടമേളം കൊട്ടും ആശാ വാദ്യഘോഷം
മിണ്ടാപ്പൂച്ചയുടെ കപട ഭാവം - ഉള്ളില്‍
ചെണ്ടമേളം കൊട്ടും ആശാ വാദ്യഘോഷം
ഇളകിയാട്ടം തിരനോട്ടം മുടിയാട്ടം - ഇപ്പോള്‍
ഇടയ്ക്കിടെ പെണ്ണിനൊരു ചാഞ്ചാട്ടം - ആ
ഇടനെഞ്ചില്‍ ഉത്സാഹ തുള്ളാട്ടം
(ഇന്നോളം )
ആയിരം നെയ്ത്തിരി കൈത്തിരി പൂത്തിരി
ആരോരും കാണാത്ത കള്ളച്ചിരി
ആയിരം നെയ്ത്തിരി കൈത്തിരി പൂത്തിരി
ആരോരും കാണാത്ത കള്ളച്ചിരി
താലി പീലി മയില്‍പ്പീലി - പിന്നെ
താലികെട്ടുത്സവ താലപ്പൊലി -മോഹം
താളം തുള്ളും തങ്ക ചിലമ്പൊലി
(ഇന്നോളം )