പച്ചിലത്തോപ്പിലെ തത്തമ്മത്തമ്പ്രാട്ടി
വെറ്റിലതിന്നു വരുന്നല്ലാ
വരിനെല്ലിന് ചുണ്ടിന്നു കിലുകിലെപ്പുന്നാരം
ആടിവരുന്നതും കേട്ടല്ലാ
പ്രാവുപറക്കിണ പാടത്തു മാടത്ത-
പ്പൈങ്കിളി പാടുന്ന നേരത്ത്
മുട്ടനാടിന്റെ കരളുകളേ നിങ്ങള്‍
ഇക്കിളികൊള്ളുകയല്ലേ നിങ്ങള്‍
ഇക്കിളികൊള്ളുകയല്ലേ?
കന്നുപൂട്ടും കിടാത്തനെക്കാണുമ്പോള്
കിന്നാരം ചൊല്ലിണപെണ്ണാളേ
ചമ്പാവുകൊയ്യണ പാടത്തെ ചെളീല്
ചൂളം വിളിക്കുവതാരാണ്?
പുഞ്ചവരമ്പത്ത് കൊഞ്ചിക്കുഴയാതെ
കൊയ്ത്തിന്നിറങ്ങിനോ പെണ്ണാളേ
മേലേപ്പാടത്തെ കൊയ്ത്തുകഴിഞ്ഞേ
മേലാളുപായണു പള്ളത്തെപ്പാടത്ത്
വല്യമ്പ്രാന്‍ പാടത്ത് വന്നിടും മുന്‍പേ
കൊയ്തുകഴിയണം കുഞ്ഞാലീ
കൊയ്തുകേറുന്നേ.... കൊയ്തുകേറുന്നേ....
വളകിലുങ്ങിണ കൈകളിലെല്ലാം
കിലുകിലുങ്ങിണ കൊയ്ത്തരിവാള്
കറ്റമെതിക്കണ് കച്ചികുടയണ്
തിന്താരം പാടണ് പാടത്ത്
ആ..............
അക്കരെയുള്ളൊരു ചക്കരമാവിന്റെ
തെക്കേക്കൊമ്പിലെ ചില്ലകൊമ്പത്ത്
കൂടിയിരിക്കും കുയിലാളേ
പാട്ടുപാടുമോ കൂട്ടുകൂടുമോ
വീട്ടിലിരിക്കുമോ കുയിലാളേ
ഓ കുയിലാളേ