പച്ചപ്പനംതത്ത പാട്ടുകേട്ടപ്പം
പാടത്തു തുള്ളാട്ടം
കൈതവരമ്പത്തു കണ്ണാടിക്കവിളുള്ള
പെണ്ണിനു മയിലാട്ടം
പുഞ്ചയ്ക്കു തേവണ പൂവാലന്മാരും
പാടിയാടിന കൊണ്ടാട്ടം
സിന്ദൂരം വേണ്ട ലോലാക്കുവേണ്ടാ
ശിങ്കാരപ്പെണ്ണിനു താളത്തില്‍ തുള്ളുവാന്‍
ചേങ്ങില വേണ്ടാ ചെണ്ട വേണ്ട
കാവാലം കായലില്‍ കേവഞ്ചി തള്ളണ
കേമനാം മാരന്റെ വരവാണ്
നല്ലെണ്ണ വേണം താലിയും വേണം
മാരനെക്കാണുവാന്‍ മാഞ്ചോട്ടിലെത്തുമ്പോള്‍
മാലയും വേണം ചേലയും വേണം
ഓ.... ആ........