ചക്കരവാക്ക് പറഞ്ഞെന്നെ ചാക്കിലാക്കി
എന്നെ ചാക്കിലാക്കി
തക്കം നോക്കിക്കണ്ണെറിഞ്ഞ് ഹലാക്കിലാക്കി
എന്ന ഹലാക്കിലാക്കി
നാട്ടിലെസുന്ദരിയാണെന്നുള്ളൊരു
നാമൂസൊന്നും കാട്ടണ്ട
ഇന്നലെവന്നുകുളിച്ചകുളം നീ
ഇന്നത്തേക്കുമറക്കണ്ടാ
മൊഞ്ചുകാട്ടിപ്പറക്കണ്ടാ..നെഞ്ചിലാണി തറയ്ക്കണ്ടാ
കയ്യറില്ലാതെ കെട്ടിനിറുത്തണ്ടാ പുന്നാരക്ക്ട്ടേ
കയ്യിലുവന്നത് കാട്ടിലുകളയണ്ടാ
ചക്കരവാക്ക്.........
കത്തുകുറിച്ചുകൊടുക്കാന് ചെന്നാല്‍
പത്തിവിരുത്തിച്ചീറ്റുന്നു
കണ്ടുമടങ്ങിപ്പോരാന് നിന്നാല്‍
കണ്ണാല്‍ ചാട്ടുളികുത്തുന്നു
കാളയും വിടൂലാപെണ്ണ്... കയറും വിടൂലാപൊന്നേ
ഇപ്പടിയെന്നോടെന്തിനു ചെയ്യുന്നു
പൊന്പൂവിരിഞ്ഞു
ഇത്തിരിത്തേന്‍ ഞാനെന്നുകുടിക്കുന്നൂ
ചക്കരവാക്ക്.....