ഖദീജേ ഖദീജേ
കാണുന്നതെന്നിനി ഞാന്‍ നിന്നെ
കാണുന്നതെന്നിനി ഞാന്‍
കിലുകിലെ ചിരിയുമായ് പുന്നാരപ്പാട്ടുമായ്
ഒന്നിച്ചു പാറിപ്പറന്നു നടന്നൊരെന്‍
കളിക്കൂട്ടുകാരി നീയെവിടെ
അന്നുഞാന്‍ നല്കിയ കുന്നിമണികളെല്ലാം
ഇന്നെന്റെ കവിളത്തു ചിതറിക്കിടക്കുന്ന
കണ്ണീരിന് മണികളായ്മാറി
ഇന്നു നീ കളിയാടും വിണ്ണിലെ പൂങ്കാവില്‍
ഒന്നിച്ചുകളിയാടാന് ഒരുമിച്ചു വാഴാന്‍
എന്നെയും കൊണ്ടുപോകൂ -ഖദീജേ
എന്നെയും കൊണ്ടുപോകൂ