വലംപിരിശംഖില്‍ പുണ്യോദകം
ഉദയാദ്രിയില്‍ സൂര്യഗായത്രി സൂര്യഗായത്രി
കാമവും കര്‍മ്മവും ലോഭമോഹങ്ങളും
ധര്‍മ്മമായ് തുയിലുണരാന്‍
ഉഷസ്സേ അനുഗ്രഹിക്കൂ
(വലംപിരി)
പാദങ്ങള്‍ പതിക്കും പാപങ്ങള്‍പോലും
ഭൂമിമാതാവേ പൊറുക്കേണം, എന്റെ
പാദങ്ങള്‍ പതിക്കും പാപങ്ങള്‍പോലും
ഭൂമിമാതാവേ പൊറുക്കേണം
വാക്കിന്റെ മുള്‍മുന തൊടുമ്പോള്‍
മാനസപ്പൂക്കളേ ക്ഷമിച്ചുകൊള്ളേണം
പുതിയ പ്രതീക്ഷയാം പൊന്മുകുളങ്ങള്
തെന്നലേ തൊട്ടുണര്‍ത്തേണം
(വലംപിരി)
തൂമഞ്ഞുതുള്ളിയെ താമരയിലപോല്‍
ദൈവമേ കാത്തുകൊള്ളേണം, ഞാനാം
തൂമഞ്ഞുതുള്ളിയെ താമരയിലപോല്‍
ദൈവമേ കാത്തുകൊള്ളേണം
ഓരോ കാലടിച്ചോടിലും
പൊന്കതിര്പ്പീലികള് ചൊരിയേണം
മനസ്സാ വാചാ ഞാന്‍ ചെയ്ത പാപങ്ങള്‍
അമ്മേ പൊറുത്തുകൊള്ളേണം
(വലംപിരി)