പൂമുഖം വിടര്‍ന്നാല്‍ പൂര്‍ണ്ണേന്ദു
നീ പുഞ്ചിരിച്ചാല്‍ ഇന്ദ്രജാലം
ഹൃദയത്തിലെപ്പോഴും പ്രണയ സരോവരം
പ്രിയതേ നിനക്കെന്തൊരഴക് അഴക് അഴക്
നിന് മൃദുയൗവ്വനം വാരി പുതയ്ക്കുന്ന-
തെന്റെ വികാരങ്ങളല്ലേ..
(നിന് മൃദുയൗവ്വനം..)
നിന് മാറിലെന്നും മുഖം ചേര്‍ത്തുറങ്ങുന്ന-
തെന്റെ സ്വപ്നങ്ങളല്ലേ?
നീ എന്നു സ്വന്തമാകും ഓമനേ
എന്നു നീ സ്വന്തമാകും
(പൂമുഖം..)
എന്‍ മണിച്ചില്ലകള്‍ പൂത്തു വിടര്‍ന്നത്
നിനക്കിരിക്കാന്‍ മാത്രമല്ലേ ? (എന്‍ മണി..)
തങ്കക്കിനാവുകള്‍ തൈമാസ രാവുകള്‍
നമുക്കൊന്നുചേരുവാനല്ലേ?
സ്വയംവര മണ്ഡപത്തില്‍
ഓമനേ എന്നു നീ വന്നു ചേരും?
(പൂമുഖം..)