മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ (2)
ഇരുളുന്ന മണ്കൂട്ടിലെന്നെ തനിച്ചാക്കി എങ്ങു നീ പറന്നു പോയി...
അമ്മയെ വേര്‍പെട്ട പൈകിടാവിന്‍ ദുഃഖമോര്‍ക്കാതെ എങ്ങു നീ പോയി
മറഞ്ഞു പോയതെന്തേ നീ അകന്നു പോയതെവിടെ
ഇനിയെന്തിനീ നിലവിളക്ക്, നീ ഇല്ലാതെ എന്തിനീ സിന്ദൂരം (2)
കുഞ്ഞുങ്ങളുറങ്ങീല കിളികളുറങ്ങീല (2)
കിളിവാതില്‍ ചാരിയില്ല
പൊടിയരിക്കഞ്ഞിക്കു ചൂടാറിയില്ലൊന്നു വരില്ലേ വിളമ്പി തരില്ലേ
മറഞ്ഞു പോയതെന്തേ നീ അകന്നു പോയതെവിടെ
കരയില്‍ വീണ മീനിനെ പോല്‍
ഇന്നു നിമിഷങ്ങള്‍ എണ്ണി എണ്ണി കഴിയുന്നു ഞാന്‍ (കരയില്‍...)
മഞ്ഞിനു കുളിര്‍മ്മയില്ല പുലരിക്കു തെളിമയില്ല (2)
തെന്നലിന് സാന്ത്വനമില്ല
നീ വാഴുമാതീരം എത്ര ദൂരെ, നീളുമീ പെരുവഴി എത്ര ദൂരം
മറഞ്ഞു പോയതെന്തേ, നീ അകന്നു പോയതെവിടെ
ഇരുളുന്ന മണ്കൂട്ടിലെന്നെ തനിച്ചാക്കി എങ്ങു നീ പറന്നു പോയി
അമ്മയെ വേര്‍പെട്ട പൈകിടാവിന്‍ ദുഃഖമോര്‍ക്കാതെ എങ്ങു നീ പോയി
മറഞ്ഞു പോയതെന്തേ... നീ... അകന്നു... പോയതെവിടെ...