പ്രണയം വിളമ്പും വസന്തങ്ങള്‍...
ഹൃദയം തുളുമ്പും സുഗന്ധങ്ങള്‍...
ജന്മാന്തരങ്ങള് ശ്രുതിചേര്ത്തുമീട്ടും
തംബുരു നാദതരംഗങ്ങള്‍...
പ്രണയം വിളമ്പും വസന്തങ്ങള്‍...
നീലരാവിന്റെ മാളങ്ങളില്‍
യക്ഷിപ്പാലകള്‍ പൂമണം വീശുന്ന വേളയില്‍...
(നീലരാവിന്റെ.....)
സര്‍പ്പങ്ങളെപ്പോലെ തങ്ങളില്‍ തങ്ങളില്‍
കൊത്തിപ്പറിക്കും വികാരങ്ങളല്ല നാം
ഉള്ളിന്റെയുള്ളില്‍ ഉരുത്തിരിഞ്ഞൂറും
നിര്‍മ്മലമാം അനുരാഗങ്ങള്‍...
പ്രണയം വിളമ്പും വസന്തങ്ങള്‍...
ഹൃദയം തുളുമ്പും സുഗന്ധങ്ങള്‍...
അമ്പലക്കാവില്‍ ആളുകാണാ
കാട്ടുചെമ്പകപ്പൊന്തയില് മദ്ധ്യാഹ്നവേളയില്‍...
(അമ്പലക്കാവില്‍....)
പച്ചിലപ്പൂല്ലാഞ്ഞിപ്പായയില് മാത്രകള്‍
പങ്കിടും ശ്വാസനിശ്വാസങ്ങളല്ല നാം
അന്തരാത്മാവില്‍ അലിഞ്ഞലിഞ്ഞെത്തും
സുന്ദരമാം അഭിലാഷങ്ങള്‍....
പ്രണയം വിളമ്പും വസന്തങ്ങള്‍...
ഹൃദയം തുളുമ്പും സുഗന്ധങ്ങള്‍...