ആ.....ഹോ...ആ......ഹോ...
സ്വപ്നം കാണും പെണ്ണേ....സ്വര്‍ഗ്ഗം തേടും കണ്ണേ....
മണിമാറിലെയ്യാനമ്പു തരൂ.....
മലര്‍ശരം നീ വന്നെടുക്കൂ....അടിമുടി എന്നെ തളര്‍ത്തൂ...
സ്വപ്നം കാണും പെണ്ണേ....
പൂങ്കാട്ടിലെ തേന്മുല്ലപോല് താരുണാംഗീ നീ നില്‍ക്കേ
വെണ്ണ തോറ്റിടും എന്റെ മേനിയെ വന്നു പുല്കിടും നീ...
(പൂങ്കാട്ടിലെ.....)
വരൂ കാറ്റുപോലെ.....തരൂ നിന്റെയെല്ലാം.....
വരൂ കാറ്റുപോലെ.....തരൂ നിന്റെയെല്ലാം......
നീയല്ല്ലോ എന്നുമെന്റെ കളിത്തോഴന്‍...
സ്വപ്നം കാണും പെണ്ണേ......
ശാരോണിലെ സ്വര്‍ണ്ണകന്യപോല്‍ ശ്യാമളാക്ഷീ നീ നില്‍ക്കേ
വീണ നാണിക്കുമെന്റെ മെയ്യാകെ സ്വന്തമാക്കിടും നീ...
(ശാരോണിലെ.....)
വരൂ സ്വര്‍ഗ്ഗദേവാ......തരൂ രാഗചിത്രം...
നീയല്ലോ എന്നുമെന്റെ പ്രാണനാഥന്..
സ്വപ്നം കാണും പെണ്ണേ....സ്വര്‍ഗ്ഗം തേടും കണ്ണേ....
മണിമാറിലെയ്യാനമ്പു തരൂ.....
മലര്‍ശരം നീ വന്നെടുക്കൂ....അടിമുടി എന്നെ തളര്‍ത്തൂ...
സ്വപ്നം കാണും പെണ്ണേ....