You are here

Raajaadhiraajanre

Title (Indic)
രാജാധിരാജന്റെ
Work
Year
Language
Credits
Role Artist
Music Shyam
Performer Sujatha Mohan
Ambili
Bichu Thirumala
Writer

Lyrics

Malayalam

രാജാധിരാജന്റെ വളർത്തുപക്ഷി
രാമായണം കഥ പാടും പക്ഷി
അന്തഃപുരത്തിലെ അരമനയ്ക്കുള്ളിലെ
അന്തേവാസിനിയായിരുന്നു
ലല്ലല ലല്ലല..ലാലല്ലല..
രാജാധിരാജന്റെ വളർത്തുപക്ഷി
രാമായണം കഥ പാടും പക്ഷി

രാജപ്പക്ഷിക്കൊരു കുഞ്ഞുണ്ടായി....
രാജകുമാരിയ്ക്കു കൂട്ടുമായി...
കളിയ്ക്കുമ്പോള്‍ കോപംകൊണ്ടാ തമ്പുരാട്ടി-
ക്കുഞ്ഞൊരിക്കൽ പൈങ്കിളിപ്പൈതലിനെ ഞെരിച്ചുകൊന്നു...
രാജാധിരാജന്റെ വളർത്തുപക്ഷി
രാമായണം കഥ പാടും പക്ഷി

തള്ളപ്പറവ രാജകുമാരിതൻ
താമരക്കണ്ണിണകൾ കൊത്തിപ്പറിച്ചു
പാറാവുകാരുടെ ബാഹുബലങ്ങലാ
പറവയെ തിരുമുൻപിൽ ഹാജരാക്കി
അപ്പോൾ തള്ളപ്പക്ഷി പറഞ്ഞൂ...

പ്രാണന്റെ പ്രാണനാം ആരോമൽകുഞ്ഞിന്റെ
പ്രാണനെക്കാളുമീ മിഴികൾ
പ്രാണനായ്‌ തിരുമേനി കരുതുന്നുവെങ്കിലെന്‍
പ്രാണനും കൂടിതാ സ്വീകരിയ്ക്കൂ
മിഴിനീർ തോർത്തിയാ പരിജനപാലകൻ
മിണ്ടാപ്രാണിയെ വിട്ടയച്ചു
(രാജാധിരാജന്റെ.....)

English

rājādhirājanṟĕ vaḽarttubakṣi
rāmāyaṇaṁ katha pāḍuṁ pakṣi
andaḥpurattilĕ aramanaykkuḽḽilĕ
andevāsiniyāyirunnu
lallala lallala..lālallala..
rājādhirājanṟĕ vaḽarttubakṣi
rāmāyaṇaṁ katha pāḍuṁ pakṣi

rājappakṣikkŏru kuññuṇḍāyi....
rājagumāriykku kūṭṭumāyi...
kaḽiykkumboḽ kobaṁkŏṇḍā tamburāṭṭi-
kkuññŏrikkal paiṅgiḽippaidalinĕ ñĕriccugŏnnu...
rājādhirājanṟĕ vaḽarttubakṣi
rāmāyaṇaṁ katha pāḍuṁ pakṣi

taḽḽappaṟava rājagumāridan
tāmarakkaṇṇiṇagaḽ kŏttippaṟiccu
pāṟāvugāruḍĕ bāhubalaṅṅalā
paṟavayĕ tirumunpil hājarākki
appoḽ taḽḽappakṣi paṟaññū...

prāṇanṟĕ prāṇanāṁ āromalguññinṟĕ
prāṇanĕkkāḽumī miḻigaḽ
prāṇanāy‌ tirumeni karudunnuvĕṅgilĕn
prāṇanuṁ kūḍidā svīgariykkū
miḻinīr torttiyā parijanabālagan
miṇḍāprāṇiyĕ viṭṭayaccu
(rājādhirājanṟĕ.....)

Lyrics search