ഉം...ഉംഹും...ഉംഹും....ഉംഹും...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള് രാവിന്റെ രോമാഞ്ചമോ...
ഹേമാംഗിയായ് വന്നൂ നീ പാടുന്നതേതു ഗാനം...
നീ കാണാത്ത സ്വപ്നത്തിന് ഗാനം
നമ്മള് പാടുന്ന മാദകഗാനം...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള് രാവിന്റെ രോമാഞ്ചമോ...
കാര്‍വേണീ നീയെന്റെയുള്ളില്‍ പൂക്കുമുന്മാദമാണല്ലോ എന്നും...
ഞാനെന്നും മോഹിച്ചിരുന്നൂ....
തൂവെണ്ണയോ....താരുണ്യമോ...
മല്ലാക്ഷീ നീയെന്നെ പുല്‍കില്ലയോ...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള് രാവിന്റെ രോമാഞ്ചമോ...
രാഗേന്ദൂ നീയെന്റെ ഉള്ളില്‍ ഏതോ സൌരഭ്യമാണല്ലോ എന്നും...
ഞാനെന്നും സ്നേഹിച്ചിരുന്നൂ....
പൂവല്ലിയോ...തേന്‍തുള്ളിയോ...
കാമാര്‍ദ്രേ നീയെന്നില്‍ പടരില്ലയോ...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള് രാവിന്റെ രോമാഞ്ചമോ...
ഹേമാംഗിയായ് വന്നൂ നീ പാടുന്നതേതു ഗാനം...
നീ കാണാത്ത സ്വപ്നത്തിന് ഗാനം
നമ്മള് പാടുന്ന മാദകഗാനം...
രാഗാര്‍ദ്രഹംസങ്ങളോ നമ്മള് രാവിന്റെ രോമാഞ്ചമോ...