You are here

Sotraanikkara bhagavadi

Title (Indic)
ചോറ്റാനിക്കര ഭഗവതി
Work
Year
Language
Credits
Role Artist
Music G Devarajan
Performer KJ Yesudas
Writer Vayalar Ramavarma

Lyrics

Malayalam

ചോറ്റാനിക്കര ഭഗവതി വാഴും നാട്ടില്‍
കാറ്റുപോലും പേടിച്ചോടും നാട്ടില്‍
കൂടോത്രക്കാരില്ല ഒരു കുട്ടിച്ചാത്തനുമില്ല
കൂടുവിട്ടു കൂടുമാറും ഒടിയന്മാരില്ലാ
(ചോറ്റാനിക്കര...)

ചുട്ടകോഴിയെ മാനം പറപ്പിച്ച കിട്ടുമ്മാമന്റെ വീട്ടില്‍
ചക്രഹോമം പണ്ടുനടത്തിയ ചിത്രത്തറവാട്ടില്‍
മുറ്റം കാവലിരിയ്ക്കുകയല്ലോ മരിച്ച മുത്തച്ഛന്മാര്‍
അവരെ കണ്ടാല്‍ എന്നെ കണ്ടാല്‍
ഭൂതപ്രേത പിശാചുക്കളെല്ലാം അകലെ .. അകലെ..
(ചോറ്റാനിക്കര....)

ഭദ്രകാളിയെ നേരിട്ടുകണ്ടൊരു പപ്പമ്മാവന്റെ വീട്ടില്‍
രത്നകുംഭം പണ്ടുകുഴിച്ചിട്ട പുത്തനറക്കെട്ടില്‍
ചുറ്റും പത്തിവിടര്‍ത്തിയിരിപ്പൂ ചുവന്ന നാഗത്താന്മാര്‍
അവരെ കണ്ടാല്‍ എന്നെ കണ്ടാല്‍
ഭൂതപ്രേത പിശാചുക്കളെല്ലാം അകലെ .. അകലെ..
(ചോറ്റാനിക്കര....)

English

soṭrānikkara bhagavadi vāḻuṁ nāṭṭil
kāṭruboluṁ peḍiccoḍuṁ nāṭṭil
kūḍotrakkārilla ŏru kuṭṭiccāttanumilla
kūḍuviṭṭu kūḍumāṟuṁ ŏḍiyanmārillā
(soṭrānikkara...)

suṭṭagoḻiyĕ mānaṁ paṟappicca kiṭṭummāmanṟĕ vīṭṭil
sakrahomaṁ paṇḍunaḍattiya sitrattaṟavāṭṭil
muṭraṁ kāvaliriykkugayallo maricca muttacchanmār
avarĕ kaṇḍāl ĕnnĕ kaṇḍāl
bhūdapreda piśāsukkaḽĕllāṁ agalĕ .. agalĕ..
(soṭrānikkara....)

bhadragāḽiyĕ neriṭṭugaṇḍŏru pappammāvanṟĕ vīṭṭil
ratnaguṁbhaṁ paṇḍuguḻicciṭṭa puttanaṟakkĕṭṭil
suṭruṁ pattiviḍarttiyirippū suvanna nāgattānmār
avarĕ kaṇḍāl ĕnnĕ kaṇḍāl
bhūdapreda piśāsukkaḽĕllāṁ agalĕ .. agalĕ..
(soṭrānikkara....)

Lyrics search