താതിന്തൈ താതിന്തൈ
തകതിന്ത തകതിന്തൈ
ഭൂമിപെറ്റമകളല്ലോ സീതപ്പെണ്ണ്
രാമന്റെ പെണ്ണല്ലോ സീതപ്പെണ്ണ്
രാവണന്റെ കോട്ടയിലെ പൊന്നശോകത്തോട്ടത്തില്
താമസിച്ചു തിരിച്ചുവന്ന ഗര്‍ഭിണിപ്പെണ്ണ്
തെയ്യാ ഹോ തെയ്യാ ഹോ തെയ്യാ
താനിന്നൈ താനിന്നൈ താനിന്നൈ
പട്ടാഭിഷേകത്തിന്നു മുന്‍പേ
കൊട്ടാരത്തില്‍ നിന്നവളെ നാടുകടത്തും
രാമന് നാടുകടത്തും..
നിര്‍ത്തുപെണ്ണേ നിര്‍ത്തുപെണ്ണേ
നിര്‍ത്തുപെണ്ണേ നിര്‍ത്തുപെണ്ണേ നുണച്ചിപ്പെണ്ണേ
അതു നീയെങ്ങനെ മനസ്സിലാക്കി കുറുമ്പിപ്പെണ്ണേ
പറയുന്നെല്ലാരും പറയുന്നെല്ലാരും
ഒരു രാക്ഷസന്റെ പൊന്മകന് നാടുവാഴാനുള്ളതല്ല
രാമന്റെ രാജ്യമെന്നു പറയുന്നെല്ലാരും
ഭൂമിപെറ്റ മകളല്ലോ........
തെയ്യാ ഹോ തെയ്യാ ഹോ തെയ്യാ
താനിന്നൈ താനിന്നൈ താനിന്നൈ
ഭൂമിക്കു ഭാരമായ് പെണ്ണ്
പാപത്തിന് ചുമടുതാങ്ങും ജാനകിപ്പെണ്ണ് പാവം ജാനകിപ്പെണ്ണ്
നിര്ത്തു പെണ്ണേ നിര്ത്തു പെണ്ണേ
നിര്‍ത്തുപെണ്ണേ നിര്‍ത്തുപെണ്ണേ കൊതിച്ചിപ്പെണ്ണേ ഇനി
നിനക്കുവേണോ രഘുവരന്റെ പവിഴക്കൊട്ടാരം?
പറയുന്നെല്ലാരും പറയുന്നെല്ല്ലാരും ഇത്ര
നാണം കെട്ടൊരു ചക്രവര്‍ത്തി ഭാരതത്തിലിന്നുവരെ
നാടുവാണിട്ടില്ലെന്നു പറയുന്നെല്ലാരും
ഭൂമിപെറ്റ മകളലല്ലോ...........