ചെല്ലപ്പൻ ചേട്ടാ ചെല്ല്
എന്റെ ചെല്ലപ്പൻ ചേട്ടാ ചെല്ല്
ഒന്നു ചെല്ലപ്പാ അപ്പാ വേഗം
ചെല്ല് ചെല്ല് ചെല്ല്
നെഞ്ചിലിരിപ്പും ഉള്ളിലിരിപ്പും
നേരെ നിന്നു ചൊല്ലു
വെള്ളിക്കൊലുസിട്ട കാലു പിടിച്ചിട്ട്
കണ്മുന കൊണ്ടൊന്നു ചൊല്ല്
സ്ത്രീധനം വേണ്ടെന്നു സൂത്രം ചൊല്ല്
മോതിരക്കൈമാറ്റം മാത്രം
കല്യാണത്തിനു കൈനകരിയിലെ
കായൽക്കരയിലെ ക്ഷേത്രം
കുങ്കുമപ്പൊട്ടും പുത്തൻ ഷർട്ടും
പട്ടുറുമാലിന്റെ കോട്ടും
കൊള്ളാം കൊള്ളാം കൊള്ളാം
ദേവിയെ കൊല്ലാതെ കൊല്ലുന്ന
ചേട്ടൻ ചേട്ടൻ ചേട്ടൻ