(പു) ഏലലമാലി ലമാലി ലമാലി മാലി മാലി ലോ
(കോ) ഏലലമാലി ലമാലി ലമാലി മാലി മാലി ലോ
(സ്ത്രീ) ഓ ഏലലമാലി ലമാലി ലമാലി മാലി മാലി ലോ
(പു) പൊന്നേ ഒന്നേ പോ (2)
(കോ) പെരീച്ചാട്ടെ പെയ്യീച്ചാട്ടെ എലിച്ചുണ്ടന് പെരുമഴ
(സ്ത്രീ) രണ്ടേ രണ്ടേ പോ (2)
(കോ) കുമരകംകാരേപ്പറ്റി കൊതിക്കട്ടെ
(കോ) ഏലലമാലി ലമാലി ലമാലി മാലി മാലി ലോ (2)
(പു) കക്ക വാരാന്‍ പോകാം വെക്കം വെക്കം പോകാം
ആറ്റുകക്ക നീറ്റുകക്ക അക്കരെ ആറ്റിലെ കക്ക
(കോ) കക്ക വാരാന്‍ പോകാം വെക്കം വെക്കം പോകാം
ആറ്റുകക്ക നീറ്റുകക്ക അക്കരെ ആറ്റിലെ കക്ക
(സ്ത്രീ) കരയുണര്ന്നേ കാറ്റുണര്ന്നേ (2)
കായലിലോളം ഉണര്‍ന്നേ
(കോ) ഹോ കായലിലോളം ഉണര്‍ന്നേ
(ഡു) വെയിലു മൂക്കും മുമ്പേ തന്നേ വെക്കം വെക്കം പോകാം
(കോ) ഹോ വെക്കം വെക്കം പോകാം
(പു) മിത്രക്കരിക്കാരേ ഒത്തുപിടിച്ചാട്ടേ
(സ്ത്രീ) ചേന്നംകരിക്കാരേ ചാടിയിറങ്ങിക്കാട്ടേ
(പു) ഹോ മിത്രക്കരിക്കാരേ ഒത്തുപിടിച്ചാട്ടേ
(സ്ത്രീ) ചേന്നംകരിക്കാരേ ചാടിയിറങ്ങിക്കാട്ടേ
(ഡു) ആണാളും പെണ്ണാളും ആറ്റിലെ ചാലയില്‍ ചാടിയാട്ടേ
ആവോളം വാരിയാട്ടേ
(പു) ഹേ...
(പു) മുങ്ങിപ്പൊങ്ങി വാരട്ടേ മുങ്ങാംകുളിയാടട്ടേ
(സ്ത്രീ) കൊട്ടത്താപ്പിനു പൊങ്ങട്ടെ
കെട്ടു വള്ളം നിറയട്ടെ
(ഡു) ഉച്ചച്ചൂടിനു മുമ്പേ തന്നെ മുച്ചൂടും നിറയട്ടെ (2)
(പു) വാരടി കോരടി വലിച്ചൊന്നു പിടിക്കെടി
വള്ളത്തില്‍ മറിക്കെടി മറി മറി മറി മറി പോ