പാല്ക്കടല്നടുവില് പാമ്പിന്റെ മുകളില്‍
ഭഗവാനുറങ്ങുന്നു കൃഷ്ണാ...
പാല്ക്കടല്നടുവില് പാമ്പിന്റെ മുകളില്‍
ഭഗവാനുറങ്ങുന്നു
അവിടത്തെ കാഞ്ചന സിംഹാസനത്തില്‍
ചെകുത്താനിരിക്കുന്നൂ - അയ്യോ
ചെകുത്താനിരിക്കുന്നൂ (പാല്ക്കടല്നടുവില് )
മുള്‍മുടി ചൂടി മരക്കുരിശ്ശിന്മേല്
മനുഷ്യപുത്രന് പിടയുന്നൂ
മുള്‍മുടി ചൂടി മരക്കുരിശ്ശിന്മേല്
മനുഷ്യപുത്രന് പിടയുന്നൂ
നേടിയ മുപ്പതു വെള്ളിയുമായി
ജൂഡാസ്സുയര്ത്തെഴുന്നേല്ക്കുന്നൂ
ജൂഡാസ്സുയര്ത്തെഴുന്നേല്ക്കുന്നൂ
പാല്ക്കടല്നടുവില് പാമ്പിന്റെ മുകളില്‍
ഭഗവാനുറങ്ങുന്നു
കൌരവര്‍ ജയിക്കുന്നു പാണ്ഡവര്‍ തോല്ക്കുന്നൂ
കൃഷ്ണനെ നാടുകടത്തുന്നൂ ആ.. ആ..
കൌരവര്‍ ജയിക്കുന്നു പാണ്ഡവര്‍ തോല്ക്കുന്നൂ
കൃഷ്ണനെ നാടുകടത്തുന്നൂ
കാല്‍വരി നശിപ്പിച്ച് ദ്വാരക നശിപ്പിച്ച്
കലിയുഗമാര്ത്തു ചിരിക്കുന്നു
പാല്ക്കടല്നടുവില് പാമ്പിന്റെ മുകളില്‍
ഭഗവാനുറങ്ങുന്നു
പഞ്ചവടിയില്‍ മാരീചനിന്നും
പൊന്മാനായ് നടക്കുന്നു
ആര് ?
മാരീചന്
പഞ്ചവടിയില്‍ മാരീചനിന്നും
പൊന്മാനായ് നടക്കുന്നു
പ്രപഞ്ചസത്യാന്വേഷികളെവിടേ
പ്രകാശഗോപുരമെവിടേ ?
പ്രകാശഗോപുരമെവിടേ ? (പാല്ക്കടല്)